---
title: "നടുവണ്ണൂര്‍ മന്ദങ്കാവില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍"
english_title: "Naduvannur Mandankavu MDMA Seized Youth Arrested Excise Operation Thunder"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382708/ naduvannur-mandankavu-mdma-seized-youth-arrested"
published_at: "2026-09-15T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8e54fe45a4_hyuii.jpg"
keywords: ["Naduvannur MDMA", "Perambra Excise", "Operation Thunder", "Drug Arrest"]
---

# നടുവണ്ണൂര്‍ മന്ദങ്കാവില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മന്ദങ്കാവ് വലിയപറമ്പില്‍ ബൈജു ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷാജിയും സംഘവും ഇന്നലെ രാത്രി 12 മണിക്ക് നടത്തിയ പരിശോധനയിലാണ് നടുവണ്ണൂര്‍ - മുത്താമ്പി റോഡില്‍ വീടിനു സമീപം നില്‍ക്കുകയായിരുന്ന ബൈജുവില്‍ നിന്ന് 5.547 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മന്ദങ്കാവ് വലിയപറമ്പില്‍ ബൈജു ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷാജിയും സംഘവും ഇന്നലെ രാത്രി 12 മണിക്ക് നടത്തിയ പരിശോധനയിലാണ് നടുവണ്ണൂര്‍ - മുത്താമ്പി റോഡില്‍ വീടിനു സമീപം നില്‍ക്കുകയായിരുന്ന ബൈജുവില്‍ നിന്ന് 5.547 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ സംഘത്തെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് മയങ്ങിയില്‍, ടി വിഷ്ണു, കെ. ഷൈനി, പി.എം ദിനേശ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

എം.ഡി.എം.എ വാങ്ങി ഉപയോഗിക്കാന്‍ മാത്രം മാസത്തില്‍ 35000 രൂപയോളം ചെലവാക്കുന്നുണ്ടെന്ന് പ്രതി എക്‌സൈസ് സംഘത്തോട് പറഞ്ഞു. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായുള്ള പരിശോധന തുടരുമെന്നും എക്‌സൈസ് അറിയിച്ചിട്ടുണ്ട്. പിടികൂടിയ എം.ഡി.എം.എയുടെ ഉറവിടത്തെ കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382708/ naduvannur-mandankavu-mdma-seized-youth-arrested)